Sunday, November 6, 2011

മരണം

മരണഭയം വല്ലാത്തൊരു അവസ്ഥയാണ്,മരണത്തിന്റെ കരാള ഹസ്തങ്ങള്‍ എനിക്ക് നേരെ നീണ്ടു വരുന്നുവെന്ന് എല്ലാവരും എന്നെ അറിയിച്ചു കൊണ്ടിരുന്നു..ഇതോരസുലഭ മുഹൂര്‍ത്തം തന്നെയാണ്. എന്നെ പരിചയപ്പെടുത്തട്ടെ.. ഞാന്‍ കഴിഞ്ഞ 6 മാസമായിട്ടു   മറിക്കാന്‍ തയ്യാറായി കൊണ്ട് ഒരു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍  എ സി  റൂമില്‍  വി ഐ പി  ട്രീട്മെന്റ്റ് അനുഭവിച്ചു കഴിയുന്നു. പേര്...... അല്ലെങ്കില്‍ തന്നെ ഈ അവസ്ഥയില്‍ പെരിനെന്തു പ്രസക്തി..??


ഇപ്പോള്‍ എനിക്ക് ചുറ്റും നിസബ്ധതയും മരണത്തിന്റെ തണുപ്പും തലം കെട്ടി നില്‍ക്കുന്നു..ഇടക്ക് ഞാന്‍ പാടുന്ന മൂളിപ്പാട്ടും എന്നെ ആലോസരപ്പെടുതുന്നുണ്ട്..സ്വയം ആലോസരമുണ്ടാക്കുന്നതിനായി ഞാന്‍ പാടുന്നതെന്തിനെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്റെ  പാട്ട് എനിക്ക് വേണ്ടിയല്ല. എനിക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി   കാവല്‍ നില്‍ക്കുന്ന,ഇപ്പോള്‍ എന്റെ ഉറ്റ സുഹൃത്തായ " ഏകാന്തതയ്ക്ക്" വേണ്ടിയാണ്. ഞാന്‍ പാടുകയാണ്, എന്റെ ചങ്ങാതിക്ക് വേണ്ടി..ഏതു പാട്ടനിപ്പോള്‍ ഒഴുകിയെത്തുന്നത്  ?


"ഏകാന്തതയുടെ അപാരതീരങ്ങള്‍.."
അതെ.. സന്ദര്ഭാതിനനുയോഗ്യമായ സംഗീതം തന്നെ.പക്ഷെ തീരതല്ലല്ലോ, നടുക്കടലിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ, കരയില്‍ നില്‍ക്കുന്ന ഒരാള്‍ ഏകനാകുന്നത്തെങ്ങിനെ.? മരങ്ങളും കിളികളും മൃഗങ്ങളും എല്ലാമെല്ലാം നമുക്ക് കൂട്ടയുണ്ടല്ലോ..കടലില്‍ പെടുമ്പോഴാണ് നാം ഏകനാകുന്നത്. എങ്ങും നീണ്ടു പറന്നു കിടക്കുന്ന ആഴക്കടല്‍. ഏകാന്തതയുടെ മരുഭൂമിയും" ഒരു നല്ല പ്രയോഗമാണ്. ചുട്ടു പഴുത്ത മനലാരന്യങ്ങളും കണ്ണില്‍ കുത്തിത്തുളച്ചു    കയറുന്ന കൊടും ചൂടും നമ്മെ മടുപ്പിക്കും..


സമയം പത്തുമനിയായിരിക്കുന്നു..
എവിടെ നിന്നനൊരു പരിഹാസച്ചിരി..?? ഓ ! അത് നീയായിരുന്നോ..?
" എന്തിനാ   നീയിങ്ങനെ കാലം കാത്തു കിടക്കുന്ന എന്നെ പരിഹസിക്കുന്നത് ?" ഞാന്‍ ചോദിച്ചു, അല്പം അമര്‍ഷത്തോടെ.


" നിന്നെയോര്‍ത്തു..:
അവന്‍ ഒരു പരിഹാസത്തോടെ മറുപടി നല്‍കി.


" എന്തെ..?"


"നിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ മത്സരിചിരുന്നവരോന്നും ഈ ധുരിതാവസ്ഥയില്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു.."


" സാരിയാണ് .. ഞാനും ചിന്തിക്കാതിരുന്നില്ല.നാളുകലെരെയായി ഇവിടെയെത്തിയിട്ട്..ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ ഞാന്‍ സ്വയം ആസ്വധിക്കുകയായിരുന്നു  ..എല്ലായ്പ്പോഴും സന്ദര്സകര്‍.സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളും  വരുബോള്‍ കൈ നിറയെ എനിക്കിഷ്ട്ടപ്പെട്ട ചോകലറെസ്, ബുക്സ്, ഡ്രസ്സ്‌, ഫോട്ടോസ്..അങ്ങിനെയങ്ങിനെ..സബ്ധവും നിറവും നിറഞ്ഞ കുറച്ചു നല്ല ദിവസങ്ങള്‍..


പിന്നെപ്പിന്നെ തിരക്ക് കുറഞ്ഞു. ഇടയ്ക്കു തലകാണിച്ചു, നൂറു കൂട്ടം തിരക്കുകള്‍ക്കിടയിലാണ് വരുന്നതെന്ന് ബോദ്യപ്പെടുത്താനുള്ള കാട്ടിക്കൊട്ടലുകള്‍..aങ്ങിനെയങ്ങിയെ.. പിന്നെപ്പിന്നെ അവരെനിക്കൊരു സല്യമായിത്തുടങ്ങി..കാരണം എനിക്ക് വേണ്ടി  വിധി കാത്തുവച്ച ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.   ദിനങ്ങള്‍ നീങ്ങും തോറും  ഒരാള്‍   കൂടെ എന്റെ മുറിയില്‍ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങി. ഞാനാണ് ആദ്യം പരിചയപ്പെട്ടത്‌. പതുക്കെ ഞങ്ങള്‍ നല്ല കൂട്ടുകാരായി മാറി..എന്റെ പരിതാപകരമായ ഈ അവസ്ഥയില്‍ എന്നെ സഹിക്കാനുള്ള ഒരു നല്ല മനസ്സ് നീയെങ്കിലും കാനിച്ചുവല്ലോ..!!


ഒരിക്കല്‍ നിര കണ്ണുകളോടെ ഞാന്‍ ചോദിച്ചു..
"ഞാന്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ നീയും എന്നോടൊപ്പം വരുമോ, എനിക്ക് കൂട്ടായി..?"
ഒരു പുഞ്ചിരില്‍ അവന്‍ മറുപടി ഒതുക്കി..
വരും .. അവന്‍ എന്നോടൊപ്പം വരും. എന്റെ മനസ്സ് മന്ത്രിച്ചു. മാര്‍ബിള്‍ ശിലകള്‍ കൊണ്ട് തീര്‍ത്ത കല്ലറയില്‍ വാഗ്രങ്ങള്‍ പതിച്ച മഞ്ചത്തില്‍ ഞാന്‍ അന്ത്യ വിശ്രമം കൊല്ലുമ്പോള്‍ അവനും എനിക്ക് കൂട്ടായി അവിടെയുണ്ടാകും...


എവിടെയായിരിക്കും അച്ഛനും അമ്മയും..? ഓ! അവര്‍ക്കിതിഷ്ടമാല്ലല്ലോ..   മമ്മിയും  ..പപ്പയും ..
പപ്പാ ദുബായില്‍ പുതുതായി തുറക്കുന്ന ഷോപ്പിംഗ്‌ മാളിന്റെ തിരക്കുകള്‍ക്കിടയില്‍  ആയിരിക്കുമല്ലോ  .. അത് പപ്പയുടെ ഡ്രീം പ്രൊജക്റ്റ്‌ അല്ലെ..?
അത് നല്ല വിധത്തില്‍ തന്നെ നടക്കട്ടെ...അത് കഴിഞ്ഞാല്‍ പപ്പാ തീര്‍ച്ചയായും വരും..!


മമ്മി ഇപ്പൊ ഡല്‍ഹിയിലെ മുന്തിയ ബ്യുടി പാര്‍ലറില്‍ തിരക്കിലായിരിക്കും..ഇന്ന് വൈകീട്ടാണല്ലോ അവര്‍ക്ക് മികച്ച സാമോഹ്യ പ്രവര്തകക്കുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌ സമ്മാനിക്കുന്നത്..അത് അറ്റന്‍ഡ് ചെയ്തില്ലേല്‍ പിന്നെ ഇതേം നാല് കിടന്നു കഷ്ടപ്പെട്ടതൊക്കെ നാലാള് അറിയാതെ പോകുമല്ലോ എന്നസങ്കടതോടെയാണ്  മമ്മി പോയത്..  അവാര്‍ഡ്‌ വാങ്ങട്ടെ..അവരെ കുറ്റം പറയാനൊക്കില്ല  ..


പിന്നെ എന്റെ എക്സ് - ബോയ്‌ ഫ്രണ്ട് ..അവന്‍ ഇപ്പോള്‍ ലണ്ടനിലെ  പ്രശസ്ത  ഹോസ്പിറ്റലില്‍ പുതിയ കൂട്ടുകാരിയുമോത് പോയിരിക്കയാകും..അവള്‍ക്കു പനിയാനെന്നലെ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞത്..കഷടം!! ..പാരിസില്‍ ഫാഷന്‍ ഷോ കണ്ടു കഴിഞ്ഞു വന്നപ്പോള്‍ തുടങ്ങിയതാനത്രേ ..ഇതയും ശുഷ്കാന്തിയുള്ള ഒരു കൂട്ടുകാരനെ ഈ ലോകത്തില്‍ വേറെ എവിടെ കിട്ടും? അവള്‍ ഭാഗ്യവതി തന്നെ.. പക്ഷെ, ഈ ഭാഗ്യം എത്ര നൈമിഷികമാണെന്ന് അവള്‍ക്കറിയില്ലല്ലോ. മാസങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗ്യം അനുഭവിചിരുന്നപ്പോള്‍ താനും എന്തൊക്കെയായിരുന്നു  പ്രതീക്ഷിച്ചിരുന്നത്?


ഇന്ന് ഈ നശിച്ച അവസ്ഥയില്‍ നിസഹായയായി  കിടക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഈ ലോകത്തിലെ  പുറം മൂടിയണിഞ്ഞ മനുഷ്യരുടെ യഥാര്‍ത്ഥ മുഖം.


ഇനി എനിക്ക് പ്രതീക്ഷിക്കാന്‍ ഒരാള്‍ മാത്രമേയുള്ളൂ..എന്നെ തേടി വരാനായി ഒരാള്‍ മാത്രമേയുള്ളൂ. അവനു വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ഇനിയുള്ള കുറച്ചു നിമിഷങ്ങള്‍..!
" നീ  ഉറങ്ങി  കൊലൂ .സമായം ആകുമ്പോള്‍ ഞാന്‍ നിന്നെ വിളിക്കാം " അവന്‍ പറഞ്ഞു..


സമയം................ എന്റെ സമയം നിശ്ചയിക്കാന്‍ നീയാര്.. ??
ശരിയാണ്.  ഞാന്‍ ഉറങ്ങട്ടെ...ഇനി ഉറങ്ങാന്‍ സമയം കിട്ടിയില്ലെങ്കിലോ..? മനസിന്റെ ഉള്ളരകളിലേക്ക് കുറച്ചു നല്ല സ്വപ്നങ്ങള്‍ കടന്നു വന്നു..പപ്പാ, മമ്മി, കൂട്ടുകാര്‍, പിന്നെ എല്ലാമെല്ലാമായിരുന്ന കുറച്ചു നല്ല വ്യക്തികള്‍..ഇത്രയും നന്നായി ഞാന്‍  ഉറങ്ങിയിട്ടില്ലല്ലോ..!


നേരം ഇഴഞ്ഞു നീങ്ങി. ആരോ എന്നെ തട്ടിയുണര്‍ത്തി. അവനെതിയോ..?
ഞാന്‍ കണ്ണ് തുറന്നു.എന്റെ സംശയം അസ്താനതല്ലയിരുന്നു. മുന്നില്‍ നില്‍ക്കുന്ന രൂപത്തെ ഞാന്‍ ഉഴിഞ്ഞു നോക്കി. അല്ല..ആരിത്? ഇതെന്റെ കൂട്ടുകാരനല്ലേ? അപ്പോള്‍ മരണമെതിയില്ലേ?
അവന്‍ പുഞ്ചിരിച്ചു..
"എന്നെ തന്നെയാണ് നീ കാത്തിരിക്കുന്നത്.വരൂ, നമുക്ക് പോകാം.സമയമായി"
ഞാന്‍ അവനെത്തന്നെ നോക്കി നില്‍പ്പാണ്..


" ലോകം മാറിയത് നീയറിഞ്ഞില്ലേ..? അന്ത്യ നാളുകളില്‍ നിനക്ക് കൂട്ടിരിക്കാന്‍ ആരും ഉണ്ടാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റെ പനത്തിണോ   പ്രശാസ്തിക്കോ നിന്നെ സഹായിക്കനവില്ലെന്നും ഞാനറിഞ്ഞു. നിസഹായയായ നിന്റെ വേദന എന്നെ ധുക്കിപ്പിച്ചു.
അതുകൊണ്ട്, നിന്നെ ആശ്വസിപ്പിക്കാന്‍ ഞാനിവിടെയെത്തി. നിനക്ക് തണലേകി. ഇപ്പോള്‍ നിന്നെ എന്നോടൊപ്പം കൂട്ടുന്നു. ആര്തിയുടെയും ദുരിതത്തിന്റെയും അസാന്തിയുടെയും ലോകത്തില്‍ നിന്നും നിത്യമായ നിശബ്ദതയുടെ ലോകത്തിലേക്ക്‌ .."


എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"മരണമേ, നീയിത്രയും നല്ലവനാണെന്ന് ഞാന്‍ തിരിച്ചരിഞ്ഞില്ലല്ലോ..നിന്നെയാണോ ഞാനിത്ര നാലും ഭയന്നതു?നമുക്ക് പോകാം.."
പുതിയ ലോകത്തിലേക്ക്‌ പഴയ വസ്ത്രത്തെ ഉപേക്ഷിച്ചു ഞാന്‍ നീങ്ങി..


താഴെ ചാന്നലുകളില്‍ ഫ്ലാഷ് ന്യുസുകള്‍ ‍ മിന്നി മറയാന്‍ തുടങ്ങി....അനുശോചന യോഗങ്ങള്‍ , കരച്ചിലുകള്‍, ബഹളങ്ങള്‍ എല്ലാം തകൃതിയായി മുറപോലെ അരങ്ങേറി..!!


പച്ച മനുഷ്യരുടെ പച്ചയായ പൊള്ളത്തരങ്ങള്‍..!! 


  
  




\

No comments:

Post a Comment